Sun. Dec 22nd, 2024
തിരുവനന്തപുരം:

 

ആന്തൂർ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ. ഐ.ആർ.പി.സിയുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താ സമ്മേളത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.

പാർട്ടിയുടെ എല്ലാ രഹസ്യങ്ങളുടെയും ഭാരം ചുമന്ന് നടക്കുന്ന ജയരാജനെ സ്പർശിക്കാതെ കണ്ണൂരിന്റെ താഴെത്തട്ടിലുള്ള പ്രശ്നങ്ങൾ പോലും പോയിട്ടില്ല. ജനകീയനായ നേതാവിന്റെ പദവി അദ്ദേഹത്തിന്റെ സ്വകാര്യതയിലും ഈ വിഷയങ്ങളിലെ ഇടപെടലുകളിലും വ്യക്തവുമാണ്. പാർട്ടി സംബന്ധമായ എല്ലാ വിഷയങ്ങളിലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ജയരാജൻ, വ്യവസായിയുടെ മരണത്തിന്റെ രഹസ്യ വിവരങ്ങൾ മറച്ചുവെക്കുന്നു എന്നതും പാർട്ടി പിരിവിനായി സാജനെ കറവ പശുവാക്കി മാറ്റി എന്നതുമാണ് പ്രതിപക്ഷ ആക്ഷേപം.

ഇതിനുള്ള ഉത്തരത്തിനായി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, “ആന്തൂർ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയാം.” എന്നാണ് ജയരാജൻ പറഞ്ഞത്. ഇതു തന്നെയാണ് പാർട്ടി ജയരാജനോട് എന്നും കാണിക്കുന്ന കൂറ്. സി.ഒ.ടി കേസ് വന്നപ്പോഴും ജയരാജനിൽ കുറ്റം ചാരിവെച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. ആന്തൂർ വിഷയത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് കണ്ണൂരിൽ ആരംഭിച്ചു. ആന്തൂർ നഗരസഭ ചെയർപെഴ്സൺ പി.കെ. ശ്യാമളയുമായി ബന്ധപ്പെട്ട വിഷയം യോഗം ചർച്ച ചെയ്യും. ശ്യാമളയെ വിളിച്ച് വരുത്തി ജില്ലാ കമ്മറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന തളിപ്പറമ്പ് ഏരിയ കമ്മറ്റി യോഗത്തിൽ ശ്യാമളക്കെതിരെ നേതാക്കൾ രൂക്ഷമായ ആരോപണം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *