Fri. Nov 22nd, 2024
കുവൈറ്റ്:

 

കുവൈറ്റില്‍ വ്യാജ വിസ തട്ടിപ്പ് സംഘം വിലസുന്നു. തട്ടിപ്പിന് ഇരയാകുന്നവരില്‍ അധികവും കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളാണ്. ഇന്ത്യന്‍ എംബസി, തട്ടിപ്പ് സംഘത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ചെന്നൈ, മുംബൈ ഭാഗങ്ങളില്‍നിന്നുള്ള ഏജന്‍സികളുടെ കീഴിലാണ് വിസ നല്‍കുന്നതെന്നാണ് തട്ടിപ്പിനിരയായ ഭൂരിഭാഗം ആളുകളും പറയുന്നത്. 1000 ദീനാര്‍ മുതല്‍ 3000 ദീനാര്‍ വരെ ഒരു വിസക്ക് വാങ്ങുന്നു. ഒറിജിനല്‍ വിസയില്‍ പേരും നമ്പറും തിരുത്തിയാണ് അധികവും വ്യാജന്‍ ഉണ്ടാക്കുന്നത്.

വ്യാജ വിസ തിരിച്ചറിയാന്‍ നാലു കാര്യങ്ങള്‍;-

1. വിസയിലുള്ള മുഴുന്‍ ഫോണ്ടും ഒരേ രീതിയിലാണോ എന്ന് സൂക്ഷിച്ചു നോക്കുക.

2. വിസയില്‍ സ്റ്റാമ്പ് ചെയ്തത് കുവൈറ്റിലെ പഴയ രീതിയിലുള്ള സര്‍ക്കാര്‍ സ്റ്റാമ്പാണോ എന്നത് ശ്രദ്ധിക്കുക. ഇത് തിരിച്ചറിയാന്‍ ഒറിജിനല്‍ വിസയുടെ കോപ്പിയുമായി താരതമ്യം ചെയ്യുക.

3. വിസയില്‍ അടിച്ചുവന്ന വിസ നമ്പർ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോയി പരിശോധിക്കുക,

4. അടിച്ചുതന്ന വിസ നമ്പറിന്റെ എണ്ണം പരിശോധിക്കുക, ഒമ്പത് അക്കങ്ങളില്ലെങ്കില്‍ വ്യാജമാണെന്ന് ഉറപ്പിക്കാം. അറബി അറിയാവുന്നവരുടെ സഹായം തേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *