Thu. Jan 23rd, 2025

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിലപ്പോള്‍ പെണ്‍കുട്ടി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 19-ന് പ്രദര്‍ശനത്തിനെത്തും. ആവണി എസ് പ്രസാദ്, കാവ്യാ ഗണേഷ്, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം. കമറുദ്ദീന്‍ ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ സുനീഷ് ചുനക്കര ആണ്.

കാശ്മീരിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചിത്രം പത്താം ക്ലാസ്സില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. കേരളവും, കാശ്മീരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, മുരളി, ദിലീപ് ശങ്കര്‍, കാവ്യാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *