ബ്രിട്ടൻ:
ബ്രിട്ടനില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകയെ പിടിച്ചുതള്ളി പുറത്താക്കിയ ജൂനിയര്‍ വിദേശകാര്യമന്ത്രി മാര്‍ക്ക് ഫീല്‍ഡിനെ സസ്പെന്റ് ചെയ്തു. ടി.വിയില്‍ ദൃശ്യം കണ്ടശേഷം പ്രധാനമന്ത്രി തെരേസാ മേയാണ് മന്ത്രിക്കെതിരെ നടപടിയെടുത്തത്.
ലണ്ടനിലെ മാന്‍ഷന്‍ ഹൗസില്‍ ധനമന്ത്രി ഫിലിപ്പ് ഹാമണ്ട് പ്രസംഗിക്കുമ്പോൾ ഏതാനും വനിതകള്‍ മുദ്രാവാക്യം മുഴക്കി പ്രസംഗം തടസ്സപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചു ധനമന്ത്രാലയം പരിസ്ഥിതി അനുകൂല നിലപാട് എടുക്കുന്നില്ലെന്നാരോപിച്ച് ഗ്രീന്‍ പീസ് സംഘടപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിനിടെ മന്ത്രി ക്ഷുഭിതനായി സത്രീയെ പിടിച്ചുതള്ളുകയായിരുന്നു.
മന്ത്രിയുടെ നടപടിക്കെതിരെ ബ്രിട്ടനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മന്ത്രി മാര്‍ക്ക് ഫീല്‍ഡ് സംഭവത്തിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.