Mon. Dec 23rd, 2024
തിരുവനന്തപുരം:

 

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എം. രീതിയില്‍. റേഷന്‍കാര്‍ഡ് പ്രകാരം ഈ പോസ് മെഷീന്‍ വഴി സാധനങ്ങള്‍ വാങ്ങിയാല്‍ ഉടന്‍ കാര്‍ഡുടമ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം വരും. എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുമ്പോൾ സന്ദേശം ലഭിക്കുന്നത് പോലെയാണിത്.

വാങ്ങുന്ന സാധനങ്ങളുടെ വിവരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതോടെ റേഷന്‍ തട്ടിപ്പ് പൂര്‍ണമായും തടയാനാകും. ഈ മാസം മുതല്‍ സംവിധാനം നടപ്പാക്കും. റേഷന്‍ കാര്‍ഡ് നമ്പർ, കാര്‍ഡിന്റെ വിഭാഗം, ഉപഭോക്താവിന്റെ പേര്, വാങ്ങിയ സാധനങ്ങള്‍, തൂക്കം, വാങ്ങിയ തിയ്യതി എന്നിവയാണ് സന്ദേശമായി വരിക. അരി, ഗോതമ്പ്, മണ്ണെണ്ണ എന്നീ വിവരങ്ങളെല്ലാം ഇതിലുണ്ടാകും. നേരത്തെ മാസം തോറും ലഭിക്കുന്ന സാധനങ്ങളുടെ കൃത്യമായ വിവരം സന്ദേശമായി അയക്കാറുണ്ട്. സ്പെഷ്യല്‍ സാധനങ്ങളുടെ വിവരങ്ങളും അറിയിച്ചിരുന്നു.

പുതിയ റേഷന്‍കാര്‍ഡ് അപേക്ഷയില്‍ ഫോണ്‍ നമ്പർ രേഖപ്പെടുത്തിയവര്‍ക്കാണ് സന്ദേശം അയക്കുന്നത്. കാര്‍ഡുടമകളുടെ ഫോട്ടോയെടുക്കുന്ന സമയത്ത് ഇത് കംപ്യൂട്ടറില്‍ അപ് ലോഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *