Wed. Nov 6th, 2024

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50 ശതമാനം നികുതി നല്‍കണം. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ഇന്ത്യയില്‍ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി ആലോചിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുക.

250 മുതല്‍ 500 സി.സി ബൈക്കുകള്‍ നിര്‍മ്മിക്കാനാണ് പ്ലാന്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ‘ദി മിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മുതല്‍ അഞ്ചു വര്‍ഷത്തിനകം ഉത്പാദനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യയിലെ മാര്‍ക്കറ്റുകള്‍ ലക്ഷ്യം വെച്ചാണ് ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *