Wed. Dec 18th, 2024

മാരുതിയുടെ പുതിയ ചെറു കാര്‍ എസ്-പ്രെസ്സോ വൈകാതെ വിപണിയിലെത്തും. ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്നതിനാൽ ക്രോസ്‌ഓവര്‍ ഡിസൈനായിരിക്കും എസ്-പ്രെസ്സോ പിന്തുടരുക.

കാറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷ. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സര്‍, മുന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ്, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം തുടങ്ങിയവ സുരക്ഷ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *