Sun. Jan 12th, 2025
കോഴിക്കോട്:

 

കല്ലട ബസ്സില്‍ പീഡനശ്രമമെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബസ്സിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പുലര്‍ച്ചെ രണ്ടു മണിയോടെ ബസ്സിലെ മറ്റു യാത്രക്കാര്‍ പിടികൂടി പോലീസിനു കൈമാറി. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

One thought on “കല്ലട ബസ്സിൽ പീഡനശ്രമം; രണ്ടാം ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു”

Leave a Reply

Your email address will not be published. Required fields are marked *