Mon. Dec 23rd, 2024

തിരുവനന്തപുരം :

കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. നഗരസഭ സെക്രട്ടറി കെ.ഗിരീഷ്, അസി.എന്‍ജിനീയര്‍ കെ.കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണു നടപടി.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് നഗരസഭാ ഉദ്യോഗസ്ഥരെ സസ്പെന്‍റെ ചെയ്തതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചിരുന്നു. എന്നാൽ സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ സസ്പെൻഷൻ പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തദ്ദേശ മന്ത്രി എ.സി മൊയ്ദീൻ വ്യക്തമാക്കി. മൂന്നു പേരെയല്ല നാലു പേരെയാണ് സസ്പെന്‍റ് ചെയ്തത് എം വി ജയരാജൻ എന്താണ് പറഞ്ഞതെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

സാജന്‍റെ കുടുംബം ഉന്നയിച്ച ആരോപണങ്ങലെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം കാര്യങ്ങൾ പൊലീസ് അന്വേഷിക്കണം. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *