കണ്ണൂർ:
ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ കണ്ണൂര്‍ പോലീസ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന യുവതി ബിനോയിയ്ക്കെതിരെ കേസ് കൊടുത്തത്. ബിനോയിയുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.