Sun. Feb 23rd, 2025

ഇരവിപുരം :

സംസ്ഥാനത്തു പെട്രോൾ ഒഴിച്ച് സ്ത്രീകളെ അപായപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. കൊല്ലം ഇരവിപുരത്ത് വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. യുവതിയുടെ വീടിന്റെ ഓടിളക്കി പെട്രോൾ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു.

പെട്രോൾ ദേഹത്ത് വീണതോടെ യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവായി. സംഭവസമയത്ത് യുവതിയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവീട്ടുകാർ ഓടിയെത്തി ഷിനുവിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഷിനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ചതിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ് കൊല്ലത്തും സമാന സംഭവത്തിന് ശ്രമം ഉണ്ടായിരിക്കുന്നത്.

യുവതിയുമായി പരിചയത്തിലായിരുന്ന ഷിനു പല തവണ വിവാഹാഭ്യർഥന നടത്തിയിരുന്നു. വീട്ടുകാർ വിവാഹാലോചന നടത്തിയെങ്കിലും ജ്യോതിഷ പ്രകാരം പൊരുത്തം നോക്കിയപ്പോൾ ചേർച്ചയുണ്ടായിരുന്നില്ല.ഇത് ചൂണ്ടിക്കാട്ടി ഇരുവരുടെയും വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറിയെങ്കിലും ഷിനു പിന്മാറിയില്ല. വിവാഹാലോചന നിരസിച്ചതോടെ യുവതിയെ കൊലപ്പെടുത്താൻ ഷിനു തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന‌് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയശേഷം സ്വന്തം ദേഹത്തും ഷിനു പെട്രോൾ ഒഴിച്ചെന്ന് യുവതി പൊലീസിൽ മൊഴി നൽകി.ഇരവിപുരം പൊലീസ് എത്തി ഷിനുവിനെ അറസ്റ്റ്‌ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *