Fri. Nov 22nd, 2024

ആർത്തവമെന്നത് പലർക്കും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളുടെ കൂടെ സമയമാണ്. ഓരോ ശരീരത്തിലും ആർത്തവം വ്യത്യസ്തമെന്നത് പോലെ, ആർത്തവപ്രശ്നങ്ങളും വ്യത്യസ്തമാണ്. എങ്കിലും പൊതുവെ കണ്ടു വരുന്നത് വിളർച്ചയും, ക്ഷീണവും, മാനസിക പിരിമുറുക്കങ്ങളും, വയറുവേദനയുമാണ്. ഇതിനു മരുന്ന് കഴിക്കുന്നവരും കുറവല്ല. നിരവധി പാർശ്വ ഫലങ്ങളാണ് ഇത് കഴിക്കുന്നത് മൂലം ഉണ്ടാവുന്നത്.
എന്നാൽ നമ്മുടെ ഡയറ്റിൽ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയാൽ ഈ ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾ മറികടക്കാം. അത്തരത്തിലുള്ള ചില ഭക്ഷണ വസ്തുക്കൾ ഇതാ.

 

1. തണ്ണിമത്തൻ

 

തണ്ണിമത്തൻ ജലാംശം ഏറെയുള്ള ഭക്ഷണമായതിനാൽ തണ്ണിമത്തൻ കഴിക്കുന്നതും, ജ്യൂസ് ആയി കുടിക്കുന്നതും ക്ഷീണം, വിളർച്ച എന്നിവ അകറ്റാൻ നല്ലതാണ്.

 

2. തൈര്

 

ആര്ത്തവ സമയത് തൈര് കുടിക്കുന്നത് ഏറെ ഫലപ്രദമാണ്. തൈരിലെ പോഷകഘടകങ്ങൾ കാൽസ്യത്തിന്റെ അളവ് കൂട്ടാനും ഊർജ്ജം നൽകാനും സഹായിക്കും.

 

3. ചോക്ലേറ്റ്

 

ചോക്ലേറ്റിനു മനസ്സിനെ സന്തോഷിപ്പിക്കാനുള്ള കഴിവുണ്ട്. ഉത്കണ്ഠയും മാനസിക പിരിമുറുക്കവും കുറച്ച് സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.

 

4. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത

 

മഗ്നീഷ്യം കൂടുത്താൽ അടങ്ങിയ ണ്ട് പോലുള്ളവ ആർത്തവ കാലത്ത് കൂടുതലായും കഴിക്കണം. ഇത് കഴിക്കുന്നത് വയറു വേദന കുറയ്ക്കുന്നതിനും ക്ഷീണമകറ്റുന്നതിനും ഉത്തമമാണ്. ആർത്തവ സമയത്ത് മറ്റു സ്നാക്ക്സ് ഒഴിവാക്കി ഇവ കഴിക്കാം.

 

5. ഓറഞ്ച്

 

ആർത്തവ സമയത്തെ രക്തസ്രാവത്തെ നിയന്ത്രിക്കാൻ പൊട്ടാസ്യം കൂടുതലായുള്ള ഓറഞ്ച് സഹായിക്കും. മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കുന്നതിനും ഓറഞ്ച് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *