Sat. Jan 18th, 2025
കൽപ്പറ്റ:

ഫോണിലൂടെ വിനായകൻ സ്ത്രീവിരുദ്ധമായി സംസാരിച്ചു എന്ന പരാതിയിന്മേൽ വിനായകനെതിരെ നടക്കുന്ന കേസു നടപടകളിൽ പ്രതികരിക്കുന്നില്ലായെന്ന് പരാതിക്കാരിയും ദളിത് ആക്ടിവിസ്റ്റുമായ യുവതി വ്യക്തമാക്കി. പോലീസ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കണ്ട എന്നാണ് തനിക്ക് ലഭിച്ച നിർദേശമെന്നു അവർ വോക്ക് മലയാളത്തോട് പറഞ്ഞു. കേസ് വിവരങ്ങൾക്ക് കല്പറ്റ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ മതിയെന്നും അവർ നിർദ്ദേശിച്ചു.

ഫേസ്ബുക്കിൽ വിനായകനെതിരെ ആരോപണം ആരോപണം ഉന്നയിച്ചപ്പോൾ നിരവധിപേരാണ് യുവതിയെ അപമാനിക്കുന്ന തരത്തിൽ അശ്ളീല കമൻ്റുകളും പോസ്റ്റുകളും ഇട്ടത്. തനിക്കെതിരെയുണ്ടായ സൈബർ ബുള്ളിയിങ്ങിനെതിരെ കേസ് കൊടുക്കുന്നതിനെപ്പറ്റിയും ഇപ്പോൾ പ്രതികരിക്കാൻ സാധിക്കില്ല എന്ന യുവതി  വ്യക്തമാക്കി.

One thought on “വിനായകനെതിരായ കേസ്: പ്രതികരികരണമില്ലെന്ന് യുവതി”

Leave a Reply

Your email address will not be published. Required fields are marked *