Mon. Dec 23rd, 2024

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിന് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി മരട് നഗരസഭ. ഹ്യൂമൻ പാപ്പിലോമാ വൈറസിനെ പ്രതിരോടുക്കുന്ന കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി കാത്ത് നിൽക്കുകയാണ്.

ലോകാരോഗ്യ സംഘടനയിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ സൗമ്യാ സ്വാമിനാഥനാണ് ഇന്ത്യയിൽ സ്ത്രീകൾക്ക് ഈ വാക്‌സിൻ നല്കേണ്ടുന്നതിന്റെ ആവശ്യം ആദ്യമായി വ്യക്തമാക്കിയത്. തുടർന്ന് കേരള സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് മരടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ ബാലു ഭാസിയാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്.

രാജ്യത്താദ്യമായാണ് ഇത്തരമൊരു സംരംഭം ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം മുന്നോട്ട് വെക്കുന്നത്. ഈ സ്വപ്ന പദ്ധതിയെ പ്രത്യാശ എന്ന നഗരസഭയുടെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് അംഗീകാരം നൽകി. ഇനി ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണ് എന്ന് നഗരസഭാധ്യക്ഷ ടി. എച്ച്. നദീറ, വൈസ് ചെയർപേഴ്സൺ ബോബൻ നെടുമ്പറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

മലാശയത്തിലും ഗർഭാശയത്തിലും ക്യാൻസർ ബാധിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇതിനെ പ്രതിരോധിക്കണമെങ്കിൽ ചിട്ടയായ സമഗ്ര പദ്ധതികൾ കൃത്യമായ മുന്നൊരുക്കത്തോടെ നടപ്പാക്കേണ്ടതുണ്ട്. അതിലേക്ക് ഒരു വലിയ ചുവടാണ് രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതി.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

1. 25, 26 വയസ്സുള്ള പെൺകുട്ടികളെ കണ്ടെത്തി അവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ എച്ച്പിവിക്ക് എതിരായ വാക്‌സിൻ നൽകുക. കുട്ടികളുടെ അമ്മമാർക്ക് ക്യാൻസർ സ്ക്രീനിംഗ് നടത്തുക.

2. എല്ലാ ഡിവിഷനുകളിൽ പ്രത്യേക ക്യാംപെയ്ൻ.

Leave a Reply

Your email address will not be published. Required fields are marked *