Mon. Dec 23rd, 2024
തൃശ്ശൂർ:

കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലളിതകല അക്കാദമിയുടെ നിര്‍വാഹക സമിതിയും ജനറല്‍ കൗണ്‍സിലും ഇന്ന് തൃശൂരില്‍ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. അവാര്‍ഡ് പുനഃപരിധിക്കണമെന്നുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം കണക്കിലെടുത്തുകൊണ്ടാണ് ഇന്നു യോഗം ചേരുന്നത്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ.കെ. സുഭാഷിന്റെ കാര്‍ട്ടൂണ്‍ അക്കാദമി പുരസ്കാരം നേടിയിരുന്നു. മതവികാരം വ്രണപ്പെടുന്ന രീതിയിലാണ് കാര്‍ട്ടുണിലെ ചിത്രീകരണം എന്നാരോപിച്ച്‌ വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതോടുകൂടിയാണ് അവാര്‍ഡ് പുന:പരിശോധിക്കാന്‍ മന്ത്രി എ.കെ. ബാലന്‍ നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *