കാലിഫോർണിയ:
ഷവോമി, ഓപ്പോ, ടെന്‍സെന്റ് എന്നീ പ്രമുഖ ചൈനീസ് കമ്പനികള്‍ വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് പരീക്ഷിക്കാനൊരുങ്ങുന്നു. വാവേ കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷം സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിരുന്നു.
‘ഹോംഗ് മെങ്’ എന്ന് ചൈനയിലും ‘ആര്‍ക്ക്’ /’ഓക്ക്’ എന്ന് ആഗോളതലത്തിലും ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുമെന്നും റിപ്പോര്‍ട്ടുകളയുണ്ടായിരുന്നു. വാവേ ഒറ്റയ്ക്കല്ല പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നത്. ടെൻസന്റ്, ഷവോമി, ഓപ്പോ തുടങ്ങി മറ്റു പ്രമുഖ ചൈനീസ് കമ്പനികളും ഇന്റര്‍നെറ്റ് ഭീമന്മാരും വാവേയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.