ഇസ്ലാമാബാദ്:
അഴിമതിക്കേസില്‍ മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ സഹോദരി ഫര്യാല്‍ തല്‍പ്പുരിനെ, നാഷനൽ അക്കൌണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) അറസ്റ്റു ചെയ്തു. ഇതേ കേസില്‍ സര്‍ദാരിയെ എന്‍.എ.ബി. അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സഹോദരിയും അറസ്റ്റിലാകുന്നത്. തിങ്കളാഴ്ചയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.
വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് സര്‍ദാരിക്ക് എതിരേയുള്ള ആരോപണം. സര്‍ദാരിയും സഹോദരിയും ചേര്‍ന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി രൂപയെങ്കിലും മാറിയെടുക്കുകയും രാജ്യത്തിനു പുറത്തേക്കു കടത്തുകയും ചെയ്തെന്നും എന്‍.എ.ബി. കണ്ടെത്തി