Sat. Jan 18th, 2025

ഉണ്ട

 


സൂപ്പർ താരം മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായകൻ ഖാലിദ്‌ റഹ്മാൻ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണു ഉണ്ട. ചത്തീസ്ഘട്ടിലേക്ക്‌ ഇലക്ഷൻ ഡ്യൂട്ടിക്ക്‌ പോകേണ്ടി വരുന്ന കേരളത്തിലെ പോലീസുകാരുടെ കഥയാണ്‌ സിനിമയിലെ പ്രതിപാദ്യ വിഷയം. മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ ഷൈൻ ടോം ചാക്കൊയും അർജ്ജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നു.

ഇക്കയുടെ ശകടം

മമ്മൂട്ടി ഫാൻസിനുവേണ്ടി നവാഗത സംവിധായകൻ പ്രിൻസ്‌ അവറാച്ചാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ഇക്കയുടെ ശകടം. ശരത്‌ അപ്പാനിയാണ്‌ ചിത്രത്തിലെ നായകൻ.

ഗെയിം ഓവർ (തമിഴ്)


താപ്സീ പന്നു മുഖ്യ വേഷത്തിൽ എത്തുന്ന എറ്റവും പുതിയ ചിത്രമാണ്‌ ഗെയിം ഓവർ. സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌ അശ്വിൻ ശരവണനാണ്‌.

നെഞ്ചമുണ്ടു നെർമ്മൈയുണ്ടു ഓടു രാജ (തമിഴ്)

കാർത്തിക്‌ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ റിയൊ രാജും ആർ.ജെ. വിഘ്നേഷ് കാന്തും പ്രധാന വേഷത്തിൽ എത്തുന്നു. ഹാസ്യത്തിനു പ്രാധാന്യം നൽകിയെത്തുന്ന ചിത്രത്തിൽ ശ്രിൻ കാഞ്ച്വാലയാണ്‌ നായിക.

കൊലയുതിർ കാലം (തമിഴ്)


ലേഡി സൂപ്പർ സ്റ്റാർ നയൻതാര പ്രധാന വേഷത്തിൽ എത്തുന്ന ക്രൈം ത്രില്ലർ ആണ്‌ കൊലയുതിർ കാലം. ചക്രി ടൊലെട്ടിയാൻ ചിത്രത്തിന്റെ സംവിധായകൻ. മറ്റൊരു പ്രധാന വേഷത്തിൽ പ്രതാപ്‌ പോത്തനും ചിത്രത്തിൽ അഭിനയിക്കുന്നു.

കിസ്സെബാസ്‌ (ഹിന്ദി)

 

അന്നത് ജൈത്‌പാൽ സംവിധാനം ചെയ്യുന്ന ആക്ഷൻ സിനിമയായ കിസ്സെബാസിൽ പങ്കജ്‌ ത്രിപാഠി പ്രധാന വേഷത്തിലെത്തുന്നു. രാഹുൽ ബഗ്ഗ, അനുപ്രിയ ഗോങ്ക എന്നിവരാണ്‌ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്‌.

റെസ്ക്യൂ (ഹിന്ദി)


നയൻ പചൊരി ഒരുക്കുന്ന എറ്റവും പുതിയ ചിത്രമാണ്‌ റെസ്ക്യൂ. ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിൽ ശ്രീജിത ദെ, മേഘ ശർമ്മ, റാണി അഗർവാൾ രാഹുൽ ഗണേഷ്‌ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

ഖാമോഷി (ഹിന്ദി)


തമന്നയും പ്രഭു ദേവയും മുഖ്യ വേഷത്തിലെത്തുന്ന ഖാമോഷി തമിഴിലെ കൊലയുതിർ കാലതിന്റെ ഹിന്ദി പകർപ്പാണ്‌. ചിത്രം സംവിധാനം ചെയ്യുന്നത്‌ ചക്രി ടൊലെട്ടിയാണ്‌. പൂർണ്ണമായും 8K സാങ്കേതികവിദ്യയിൽ ഒരുക്കുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടെയാണിത്‌.

മെൻ ഇൻ ബ്ലാക്ക്‌ (ഇംഗ്ലീഷ്)


ഭൂമിയെ എല്ലാ വിധ ഛിദ്രശക്തികളിൽ നിന്നും രക്ഷിക്കുന്ന മെൻ ഇൻ ബ്ലാക്ക്‌ സീരീസിലെ പുതിയ ചിത്രം ഒരുങ്ങുന്നു. ഗാരി ഗ്രെയ്‌ സംവിധാനം ചെയ്ത ചിത്രത്തിൽ ക്രിസ്‌ ഹെംസ്വൊർത്ത്‌ ആണ്‌ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

ദ സീക്രെട്ട്‌ ലൈഫ്‌ ഓഫ്‌ പെറ്റ്സ്‌ 2 (ഇംഗ്ലീഷ്)


ക്രിസ്‌ റെനൗഡിന്റെ കുട്ടികൾക്കായുള്ള ചിത്രം ദ സീക്രെട്ട്‌ ലൈഫ്‌ ഓഫ്‌ പെറ്റ്സിന്റെ രണ്ടാം ഭാഗം ഒരുങ്ങി. ആനിമേഷന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്ത്‌.

Leave a Reply

Your email address will not be published. Required fields are marked *