മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവിയായി തൃശൂര്‍ സ്വദേശിയായ സന്തോഷ് അയ്യര്‍ നിയമിതനായി. നിലവിലെ മേധാവിയായിരുന്ന മൈക്കിള്‍ ജോപ്, മെഴ്സിഡീസ് ബെന്‍സ് മലേഷ്യയുടെ ചുമതലയിലേക്കു മാറിയതോടെയാണു നിയമനം.
വില്പനാനന്തര സേവനം മെച്ചപ്പെടുത്തി മെഴ്സിഡീസിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ വിജയിച്ചയാളാണു സന്തോഷെന്നു മെഴ്സിഡീസ് എം.ഡിയും സി.ഇ.ഒയുമായ മാര്ട്ടിന് ഷ്വെങ്ക് പറഞ്ഞു. മേധാവിയായി, സന്തോഷ് ജൂലൈ ഒന്നിനു ദൗത്യമേറ്റെടുക്കും. 2009 മുതല്‍ മേഴ്സിഡീസിന്റെ ഭാഗമായ ഉപഭോക്തൃ സേവനം, കമ്പനികാര്യം, സി.എസ്.ആര് ചുമതലകള്‍ വഹിച്ചുവരികയായിരുന്നു സന്തോഷ്.