Thu. Aug 7th, 2025 12:21:49 AM
തിരുവനന്തപുരം:

 

എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. പുലര്‍ച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും. മാളൂട്ടി, വസുധ, അങ്കിള്‍ ബണ്‍ അടക്കം നിരവധി സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2017 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകനായിരുന്ന പഴവിള രമേശന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *