Mon. Dec 23rd, 2024
തിരുവനന്തപുരം:

 

ഐ.എസ്. ഭീകരര്‍ കേരളത്തില്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് തയ്യാറെടുത്ത് ഐ.ഇ.ഡി. ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചന. ഇത്തരത്തില്‍ ഐ.ഇ.ഡി. സ്‌ഫോടന ദൃശ്യങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്തതിന്റെ വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാദാപുരം കല്ലാച്ചിയില്‍ അതിനൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് ഐ.ഇ.ഡി. സ്‌ഫോടനത്തിന്റെ പരീക്ഷണ വിന്യാസം നടത്തിയതായ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനൊപ്പം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളെ ബോംബായി ഉപയോഗിക്കുന്ന വെഹിക്കിള്‍ ബോണ്‍ ഐ.ഇ.ഡി. അഥവാ വി.ബി. ഐ.ഇ.ഡി എന്ന അതി വിനാശകാരിയായ ബോംബ് സ്‌ഫോടനത്തിനുള്ള സാധ്യതകളും ഭീകരര്‍ തേടിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *