Mon. Dec 23rd, 2024
ന്യൂഡൽഹി:

 

രാജ്യവ്യാപകമായി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി 33 മാധ്യമ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.

ജൂണ്‍ 10 മുതല്‍ ജൂണ്‍ 25 വരെയാണ് യോഗ ക്യാമ്പയിന്‍. ഈ സമയത്ത് ആരോഗ്യ സംബന്ധമായി മികച്ച വാര്‍ത്ത ചെയ്യുന്ന ടിവി, റേഡിയോ, പത്ര സ്ഥാപനങ്ങള്‍ക്കാകും പുരസ്‌കാരം ലഭിക്കുക. ആറംഗങ്ങളുള്ള ജൂറിയാണ് വിജയികളെ തീരുമാനിക്കുക. 22 ഭാഷകളിലെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കും. ഡല്‍ഹി, ഷിംല, മൈസൂര്‍, അഹമ്മദാബാദ്, റാഞ്ചി എന്നിവിടങ്ങളില്‍ യോഗദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജാവദേക്കര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *