ന്യൂഡൽഹി:
സാമ്പത്തികത്തട്ടിപ്പു നടത്തിയ മദ്യ രാജാവ് മല്യയ്ക്കും വജ്ര വ്യാപാരി നീരവ് മോദിയ്ക്കും ഒപ്പം വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും പട്ടികയില്‍. ഡിഗ്ഗി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ കലന്ത്രി ബാങ്കുകള്‍ക്ക് വന്‍തുക ബാധ്യത വരുത്തിയയാളാണ്. കലന്ത്രിയെ ബാങ്ക് ഓഫ് ബറോഡ ‘ബോധപൂര്‍വം ബാധ്യത’ വരുത്തിയ ആളായി പ്രഖ്യാപിച്ചുകഴിഞ്ഞു.
ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടുന്ന 16 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കമ്പനി നല്‍കാനുള്ളത് 3,334 കോടി രൂപയാണ്. തുറമുഖത്തിന്റെ വികസനത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. ആര്‍.ബി.ഐയുടെ അനുമതിയോടെയാണ് ഇവരെ ബോധപൂര്‍വം ബാധ്യതവരുത്തിയ ആളായി പ്രഖ്യാപിച്ചത്.