Sat. Jan 18th, 2025
ബെയ്‌ജിങ്:

 

കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞക്കടലില്‍ നിന്നാണ് ‘ലോങ് മാര്‍ച്ച് 11’ എന്ന റോക്കറ്റ് വിക്ഷേപിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇവയില്‍ രണ്ടെണ്ണം ബെയ്‌ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന ടെക്നോളജി കമ്പനിയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ്. സമുദ്രോപരിതലത്തിലെ കാറ്റിനെ നിരീക്ഷിച്ച് ചുഴലിക്കൊടുങ്കാറ്റ് സാധ്യത കണ്ടെത്താനുള്ള ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. 2030 ഓടെ ലോകത്തെ ബഹിരാകാശ ശക്തിയായി മാറുകയെന്നതാണ് ചൈനയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *