Mon. Dec 23rd, 2024
എറണാകുളം:

 

കേരള സർക്കാരിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവർദ്ധനാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നിപയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്രം എല്ലാ സഹായങ്ങളും നൽകുമെന്ന് ഹർഷവർദ്ധൻ അറിയിച്ചു. നിപയെ നേരിടാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും, ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്നുള്ള ആറംഗ വിദഗ്ദ്ധ സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്. നിപ പ്രതിരോധം ഏകോപിപ്പിക്കാനായി ഡൽഹിയിലും കൺ‌ട്രോൾ റൂം തുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *