മുംബൈ:
ഗൂഗിളിന്റെ ആപ്പ് ആയ പ്ലേ സ്റ്റോർ പണിമുടക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ആപ്പ് പ്രവർത്തന രഹിതമായി റിപ്പോർട്ടുകൾ. ആപ്പുകൾ ഡൗൺലോഡ് ചെയ്യാനായി പ്ലേ സ്റ്റോർ തുറക്കുമ്പോൾ അത് പ്രവർത്തിക്കുന്നില്ല. ശനിയാഴ്ച മുതലാണ് സംഭവം. ഇന്ത്യയിൽ മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇത് എല്ലാ ആൻഡ്രോയിഡ് ഫോണുകളെയും ബാധിച്ചിട്ടില്ല. പക്ഷേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുപോലെ റിപ്പോർട്ട് ചെയ്യപ്പെട്ടു.
മുംബൈയിൽ ഒരു കമ്പനിയിലെ പത്തിൽ എട്ട് ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പ്ലേ സ്റ്റോർ ലഭ്യമാണ്. പക്ഷേ രണ്ടെണ്ണത്തിൽ പ്രവർത്തിക്കുന്നില്ല. ബ്രിട്ടൺ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇത് പ്ലേ സ്റ്റോറിന്റെ അപ്ഡേഷനുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നം മാത്രമാണെന്ന് ഈ രംഗത്തെ പ്രമുഖർ വിലയിരുത്തി. ഇതുവരെയും ഗൂഗിൾ ഇതിന് വിശദീകരണം നൽകിയിട്ടില്ല.