Mon. Dec 23rd, 2024
എറണാകുളം:

 

പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് നിപ തന്നെയാണെന്നു സ്ഥിരീകരണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുന്നെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പോസിറ്റീവ് ആയി ഫലം ലഭിച്ചെന്നും മന്ത്രി അറിയിച്ചു. ആരും ഭയക്കേണ്ടതില്ലെന്നും, രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗം സംബന്ധിച്ച്‌ ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *