ദുബായ്:
യു.എ.ഇ.യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡിന് പ്രവാസിമലയാളി വ്യവസായിയും, ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ എം.എ. യൂസഫലി അര്‍ഹനായി. വന്‍കിട നിക്ഷേപകര്‍ക്കും മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് ഗോള്‍ഡ് കാര്‍ഡ്.
ജനറൽ ഡയറക്ട്രേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയർ എക്സിക്യൂട്ടീവ് ഡയറക്ടറായ ബ്രിഗേഡിയർ സയീദ് സലിം അൽ ഷംസിയാണ് അബുദാബിയിലെ ചടങ്ങിൽ, യൂസഫലിയ്ക്കു കാർഡ് സമ്മാനിച്ചത്. ഗോൾഡ് കാർഡിനു 6880 പേർ അർഹരായിട്ടുണ്ട്. 100 ബില്യൺ ഡോളറിൽ അധികം നിക്ഷേപമുള്ളവർക്കാണ് കാർഡ് കിട്ടാൻ മുൻഗണന.