കൊൽക്കത്ത:
മതവിശ്വാസം വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, പശ്ചിമബംഗാളിലെ കോളേജുകള്‍, ഓണ്‍ലൈന്‍ പ്രവേശന ഫോറങ്ങളിൽ ‘മനുഷ്യവംശം’, ‘അജ്ഞേയവാദം’, ‘മതനിരപേക്ഷം’, ‘മതവിശ്വാസിയല്ല’ എന്നീ ഓപ്ഷനുകള്‍ ചേര്‍ത്തു. അന്‍പതോളം കോളേജുകളാണ് ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതവിശ്വാസം സ്വകാര്യമാക്കിവെക്കാനുള്ള അവസരം നല്‍കുന്നത്.
പ്രവേശന ഫോറങ്ങളില്‍ മതവിശ്വാസം വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചോദ്യംചെയ്ത് ബിരുദപ്രവേശനമാഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതാണ് വിപ്ലവകരമായ ഈ തീരുമാനമെടുക്കാന്‍ കോളേജുകളെ പ്രേരിപ്പിച്ചത്.
കൊൽക്കത്തയിലെ നൂറ്റാണ്ടു പഴക്കമുള്ള ബെത്ഥുനെ കോളേജും, മറ്റൊരു പ്രമുഖ കോളേജായ സ്കോട്ടിഷ് ചർച്ച് കോളേജുമാണ് ഇതിനായി ആദ്യം മുന്നോട്ടുവന്നിരിക്കുന്നത്.