Mon. Dec 23rd, 2024
കൊച്ചി:

നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. മജിസ്ട്രേട്ട് കോടതിയാണ് തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിന് (75) ശിക്ഷ വിധിച്ചത്.

2018 ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിനായി കണ്ണൂരിലേക്ക് പോകാന്‍, രാത്രി എറണാകുളം സൌത്ത് റെയിൽ‌വേ സ്റ്റേഷനിൽ നില്‍ക്കവെയാണ് സംഭവം. പ്രതി, കഠാരയുമായി താരത്തിനു നേരെ വന്ന് കൊല്ലുമെന്നു ഭീഷണി മുഴക്കുകയാണു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എട്ടു സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.

വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. രണ്ടു ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *