Sun. Feb 23rd, 2025
ആൽവാർ:

രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ് കിട്ടുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുമ്പോൾ അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ് ദമ്പതികളെ അവര്‍ മോചിപ്പിച്ചത്. ദമ്പതികളുടെ കൈയ്യിലുണ്ടായിരുന്ന 2000 രൂപ, സംഘം തട്ടിയെടുക്കുകയും പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയ ഇവര്‍ പിന്നീട് ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *