വായന സമയം: 1 minute
കോഴിക്കോട്:

സംസ്ഥാനത്ത് ആദ്യ സ്വകാര്യ ലോ ഫ്ലോർ ബസ് കോഴിക്കോട് സര്‍വ്വീസ് തുടങ്ങി. കോഴിക്കോട്‌ വയനാട് മേഖലയിലെ പ്രമുഖ ബസ് ഗതാഗത ഗ്രൂപ്പായ ജയന്തി ജനതയാണ് ലോ ഫ്ലോർ ബസ് രംഗത്തിറക്കിയത്.

മാനാഞ്ചിറ വെള്ളിമാടുകുന്ന് മൂഴിക്കല്‍ റൂട്ടിലാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. ഓര്‍ഡിനറി ബസുകളുടെ അതേ നിരക്കിലാണ് ലോ ഫ്ലോർ ബസ്സിലും യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അശോക് ലെയ്‌ലാന്‍ഡ് കേരള ഏരിയ മാനേജര്‍ അംജിത് ഗംഗാധരന്‍ ബസ്സിന്റെ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

Leave a Reply

avatar
  Subscribe  
Notify of