Thu. Apr 25th, 2024
കോട്ടയം:

കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്‌.ഐ. ആയിരുന്ന എം.എസ്. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. സസ്‌പെന്‍ഷനിലായിരുന്ന എസ്‌.ഐ. ഷിബുവിനെ തിരിച്ചെടുക്കാനുള്ള നടപടി റദ്ദാക്കണമെന്ന് കെവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇന്ന് തിരുവനന്തപുരത്ത് എത്തി നേരിട്ട് പരാതി നല്‍കാനാണ് കെവിന്റെ കുടുംബാംഗങ്ങളുടെ തീരുമാനം.

ഇന്നലെയാണ് സസ്‌പെന്‍ഷനിലായ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. കെവിന്‍ കൊല്ലപ്പെടുമ്പോൾ ഗാന്ധിനഗര്‍ എസ്‌.ഐ. ആയിരുന്നു ഷിബു. കെവിന്റെ വധത്തെ തുടര്‍ന്ന് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കെവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി ഭാര്യ നീതു പരാതി നല്‍കിയിട്ടും കെവിനെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.ഐ. ഷിബുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *