Reading Time: < 1 minute
ന്യൂ​ഡ​ൽ​ഹി:

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി വാർത്താ സമ്മേളനം നടത്തി . ന്യൂ​ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്താ​ണ് മോ​ദി മാ​ധ്യ​മ​ങ്ങ​ളെ കണ്ടത്. ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും മോ​ദി​ക്കൊ​പ്പ​മു​ണ്ടായിരുന്നു. അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു.

എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു.

പ്രജ്ഞ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിൽ ആയതിനു തൊട്ടു പിന്നാലെയാണ് മോദിയുടെ വാർത്താ സമ്മേളനം.

Advertisement

Leave a Reply

avatar
  Subscribe  
Notify of