Fri. Apr 26th, 2024
ഭോ​പ്പാ​ൽ:

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യെ ദേ​ശ​സ്നേ​ഹി​യെ​ന്നു വി​ളി​ച്ച പ്ര​ജ്ഞാ​സിം​ഗി​നെ ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യും, അമിത് ഷായും രംഗത്തു വന്നു. പ്ര​ജ്ഞ​യ്ക്ക് മാ​പ്പ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നേ​താ​ക്ക​ളു​ടെ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി പാ​ർ​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​.ജെ​.പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായും പറഞ്ഞു.

പ്ര​ജ്ഞ​യു​ടെ പ​രാ​മ​ർ​ശം വ​ൻ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ബി.ജെ.പി ക്കു ഇത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകും എന്ന് വ്യക്തമായതോടെയാണ് മോദിയും, അമിത് ഷായും പ്ര​ജ്ഞയെ തള്ളിപ്പറയാൻ തയ്യാറായിട്ടുള്ളത്. കോൺഗ്രസ്സ് വിവാദ പരാമര്ശത്തിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.

വിവാദ പരാമർശം നടത്തിയ ശേഷവും കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ പ്ര​ജ്ഞ​യെ ശക്തമായി അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.വി​ഷ‍​യ​ത്തി​ൽ പ്ര​ജ്ഞ മാ​പ്പു പ​റ​യേ​ണ്ട​തി​ല്ലെ​ന്നും ഗോ​ഡ്സെ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യ​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ​യു​ടെ ട്വീ​റ്റ്. ഇ​പ്പോ​ൾ ഇ​ത് ച​ർ​ച്ച​യാ​കു​ന്ന​തി​ൽ ഗോ​ഡ്സെ​യും സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പിന്നീട് വിവാദം മുറുകിയപ്പോൾ ത​ന്‍റെ ട്വി​റ്റ​ർ പേ​ജ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്നും ത​ന്‍റേ​തെ​ന്നു പേ​രി​ൽ വ​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും വി​ശ​ദീ​ക​ര​ണ​വും ഹെ​ഗ്ഡെ ന​ൽ​കി.

സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ബി.ജെ.പി എം.പി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ലി​ന്‍റെ​യും ട്വീ​റ്റ്. ഒ​രാ​ളെ കൊ​ന്ന ഗോ​ഡ്സെ​യാ​ണോ 72 പേ​രെ കൊ​ന്ന അ​ജ്മ​ൽ ക​സ​ബാ​ണോ 17,000 പേ​രെ കൊ​ന്ന രാ​ജീ​വ് ഗാ​ന്ധി​യാ​ണോ ക്രൂ​ര​ൻ എ​ന്നാ​യി​രു​ന്നു ക​ട്ടീ​ലി​ന്‍റെ ട്വീ​റ്റ്.
ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ, കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ, എം​പി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ തു​ട​ങ്ങി​യ​വ​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ർ​ട്ടി അ​ച്ച​ട​ക്ക സ​മി​തി പ​രി​ശോ​ധി​ക്കു​മെ​ന്നും ഷാ ​പ​റ​ഞ്ഞു. സ​മി​തി​യോ​ട് 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും വി​ഷ​യ​ത്തി​ൽ മാ​പ്പു പ​റ‍​യാ​ൻ പ്ര​ജ്ഞ ത​യാ​റാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ നേ​താ​ക്ക​ൾ സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കി​യ​പ്പോ​ഴാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​വ​ർ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്. നേരത്തെ മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് പ്ര​ജ്ഞ രംഗത്തു വന്നിരുന്നു. താൻ ശപിച്ചതിനാലാണ് കാര്‍ഖരെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കാര്‍ഖരെ ദേശ വിരുദ്ധനാണെന്നും പ്ര​ജ്ഞാ സിങ്ങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. മലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ത്ര കര്‍ഖരെയാണ്. തെളിവില്ലെങ്കിൽ തന്നെ വിട്ടയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും കര്‍ഖരെ അനുവദിച്ചില്ല അതിനാല്‍ കര്‍ഖരയെ ശപിച്ചുവെന്നായിരുന്നു പ്ര​ജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞത്.

ഇതിന് പിന്നാലെയായിരുന്നു ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമുള്ള പ്ര​ജ്ഞയുടെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു.

മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രകീർത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ, ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ ഗോഡ്-കെ സ്നേഹികളല്ല (ദൈവസ്നേഹികളല്ല) ഗോഡ്-സെ സ്നേഹികളാണെന്ന് വെളിപ്പെട്ടെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.

എന്തായാലും ബി.ജെ.പി നേതാക്കളുടെ തുടർച്ചയായ വിവാദ പരാമർശങ്ങൾ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. എന്നാൽ ഒരു വിഭാഗം നേതാക്കളെ കൊണ്ട് ഇത്തരം തീവ്ര നിലപാടുകൾ പറയിപ്പിച്ചു ബി.ജെ.പി വലിയൊരു വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *