Sun. Dec 22nd, 2024
മുംബൈ:

ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനും എതിരായി അഭിപ്രായം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടതിനു മുംബൈയിലെ ഒരു ഡോക്ടറെ മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. ഡോക്ടർ സുനിൽകുമാർ നിഷാദാണ് അറസ്റ്റിലായത്.

വിക്രോളിയിൽ താമസിക്കുന്ന രവീന്ദ്ര തിവാരി എന്നയാളുടെ പരാതിപ്രകാരം പോലീസ് ശനിയാഴ്ച ഒരു എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തിരുന്നു. രണ്ടു ദിവസമായി പോലീസ്, നിഷാദിനെ അന്വേഷിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് സൌത്ത് മുംബൈയിൽ വെച്ചാണ് അറസ്റ്റു ചെയ്യുന്നത്.

ബി.എസ്. പി നേതാവ് കൻഷി റാം തുടക്കം കുറിച്ച മൈനോറിറ്റി കമ്മ്യൂണിറ്റീസ് എം‌പ്ലോയീസ് ഫെഡറേഷന്റെ അംഗമാണു താനെന്നാണ് നിഷാദ് ഫേസ്ബുക്കിൽ കാണിച്ചിരിക്കുന്നത്.

മതത്തേയോ മതവികാരത്തേയോ അവഹേളിക്കുന്ന പ്രവൃത്തിയ്ക്കു ചുമത്തുന്ന 295 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *