വായന സമയം: 1 minute
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തു ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ശരാശരി 12 ലക്ഷത്തിനു മുകളില്‍ പുതിയ വോട്ടര്‍മാര്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2019 ല്‍ എത്തുമ്പോൾ വര്‍ദ്ധിച്ചത് 1.32 ലക്ഷം വോട്ടര്‍മാര്‍ മാത്രം.

10 ലക്ഷത്തോളം പേര്‍ പുതുതായ വോട്ടര്‍ പട്ടികയിലെത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ യു.ഡി.എഫ് അനുകൂലികളായ 10 ലക്ഷം വോട്ടര്‍മാരെ വെട്ടിമാറ്റി അട്ടിമറി നടത്തിയതിലൂടെയാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of