Fri. Apr 26th, 2024
തിരുവനന്തപുരം:

പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലീസുകാരനെതിരെ നടപടി. ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.

ക്രൈംബ്രാഞ്ച് കേസെടുത്തതോടെയാണ് നടപടി. പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചതില്‍ വൈശാഖിനുള്ള പങ്ക് കണ്ടെത്തിയിരുന്നു. തിരിമറിയിലെ പ്രധാന തെളിവായ വാട്‌സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ‘ശ്രീപത്മനാഭ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റല്‍വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *