Sun. Dec 22nd, 2024
ന്യൂഡൽഹി:

വി​വി​പാ​റ്റ് കേ​സി​ലെ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ടുകൊണ്ട് പ്രതിപക്ഷപാർട്ടികൾ സമർപ്പിച്ച ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. 21 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​ണ് ഹര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും 50 ശ​ത​മാ​നം വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്. 33 ശ​ത​മാ​നം വി​വി​പാ​റ്റ് ര​സീ​തു​ക​ള്‍ എ​ണ്ണണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് ത​ള്ളി​യ​ത്.

50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ഹരജി സമർപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധിയ്ക്കുശേഷമാണ് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട്
പ്രതിപക്ഷ പാർട്ടികൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *