Sat. Jan 18th, 2025
കൊല്ലം:

ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറാണ് കണ്ടെത്തിയത്. കൊല്ലത്ത് വെച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോണ്ട കാറിന്റെ പിന്‍ഭാഗത്താണ് ബിന്‍ലാദന്റെ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ കൊല്ലം സ്വദേശിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാറിനെക്കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം കര്‍ശനമായ സുരക്ഷാപരിശോധനകളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ എന്‍.ഐ.എ. റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തിയത്. ഇതോടെ ജാഗരൂകരായിരിക്കുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *