Fri. Nov 22nd, 2024

ന്യൂഡൽഹി:

നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തു വന്നു. രാജ്യത്ത് നിലനിൽക്കുന്നത് ‘മോഡൽ കോഡ് ഓഫ് കണ്ടക്ട്’ (മാതൃകാ പെരുമാറ്റച്ചട്ടം) അല്ല ‘മോദി കോഡ് ഓഫ് കണ്ടക്ടാ’ണെന്ന് കോൺഗ്രസ് വിമർശിക്കുന്നു. മോദിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും എന്ന രീതി പറ്റില്ലെന്നും പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ ഭൂരിപക്ഷ സമുദായത്തെ പേടിച്ച് ന്യൂനപക്ഷങ്ങൾക്ക് ശക്തിയുള്ള സ്ഥലത്തേക്ക് ഒളിച്ചോടിപ്പോയി മത്സരിക്കുകയാണ് എന്ന മോദിയുടെ പരാമർശം വർഗീയതയാണെന്ന് കാട്ടി കോൺഗ്രസ് നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.

അതെ സമയം സമാന പരാമർശങ്ങൾ നടത്തിയിട്ടുള്ള മായാവതി ഉൾപ്പടെയുള്ള മറ്റു നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തിരുന്നു.

തുടർച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ ഭയക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​യും എം.​പി​യു​മാ​യ സു​ഷ്മി​ത ദേ​വാ​ണ് സു​പ്രീം​കോ​ട​തിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മെയ് രണ്ടിനായിരിക്കും ഈ കേസ് സുപ്രീം കോടതി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *