Mon. Dec 23rd, 2024

ആസിഡ് അക്രമണത്തിനിരയായി പൊള്ളലേറ്റ ലക്ഷ്മി അഗർവാളിന്റെ ജീവിത കഥ അഭ്രപാളിയിലേക്ക്. ഛപാക് എന്ന് പേരിട്ടുള്ള സിനിമ മേഘ്ന ഗുൽസാറാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് നായികാ ദീപിക പദുക്കോണാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടെയാണ് ദീപിക.

ചിത്രത്തിലെ തന്റെ ആദ്യ ലുക്ക് പോസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം പങ്കു വെച്ചിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് അതിനു ലഭിച്ചത്. മാലതിയെന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. മാലതി എന്നെന്നും എന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന കഥാപാത്രമായിരിക്കുമെന്ന് ദീപിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഏപ്രിൽ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 ജനുവരി ഒന്നിന് റിലീസ് ചെയ്യും. ആമസോൺ വെബ് സീരിയസായ മിർസാപൂറിലൂടെ ശ്രദ്ധിക്കപ്പെട്ട വിക്രാന്ത് മാസ്സിയാണ് നായക വേഷത്തിലെത്തുന്നത്.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്നവരുടെ കഥ പറയുന്ന ഈ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *