Wed. Jan 22nd, 2025
മുംബൈ:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ വാഞ്ചിത് അഹാദി (ബി.വി.എ) നേതാവും ഡോ.ബി.ആര്‍.അംബേദ്ക്കറിന്റെ പൗത്രനുമായ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എമ്മിന്‍റെ പിന്തുണ. സി.പി.ഐ.എമ്മിന്‍റെ ശക്തി കേന്ദ്രമാണ് സോളാപൂര്‍. പിന്തുണ പ്രകാശ് അംബേദ്ക്കറിന് മാത്രമേയുള്ളൂവെന്നും സംസ്ഥാനത്തെ മറ്റ് ബി.വി.എ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ലെ വ്യക്തമാക്കി.

ബി.ജെ.പിയുടെ ജയ്‌സിദ്ധ്വേശര്‍ മഹാസ്വാമിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് മണ്ഡലത്തില്‍ മത്സരത്തിനുള്ളത്. സംസ്ഥാനത്ത് 48 സീറ്റുകളിലും മത്സരിക്കുന്ന ബി.വി.എ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യത്തിനെതിരെ കോണ്‍ഗ്രസും എന്‍.സി.പിയും സി.പി.ഐ.എം പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും സി.പി.ഐ.എമ്മിന് ദിണ്ഡോരി സീറ്റ് എന്‍.സി.പി വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് സഖ്യം രൂപീകരിക്കാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *