Wed. Jan 22nd, 2025

 

ഹൈദരാബാദ്:

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് രാത്രി എട്ടുമണിക്ക് ഏറ്റുമുട്ടും. ഹൈദരാബാദിൽ വച്ചുനടക്കുന്ന മത്സരം ഇരുടീമുകൾക്കും സീസണിലെ ആദ്യ ജയത്തിനുവേണ്ടി ഉള്ള പോരാട്ടമായിരിക്കും. മങ്കാദിംഗ് വിവാദം പുകഞ്ഞ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബിനോട് തോറ്റിരുന്നു. രാജസ്ഥാന്റെ ജോസ് ബട്‍ലറെ പഞ്ചാബിന്റെ അശ്വിനാണ് മങ്കാദിംഗിലൂടെ പുറത്താക്കിയത് ബട്‍ലർ, അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് രാജസ്ഥാന്റേത്. ധവാൽ കുൽക്കർണി, കെ ഗൗതം, ജയദേവ് ഉനാദ്കത്ത്, ജോഫ്ര ആ‍ർച്ചർ എന്നിവരാണ് ബൗളിംഗ് നിര.

ഹൈദരാബാദിന് ഹോം ഗ്രൗണ്ടിലെ മത്സരം പിന്തുണക്കുമോ എന്ന് രാത്രി അറിയാം. ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, ജോണി ബെയ്ർസ്റ്റോ, വിജയ് ശങ്കർ, മനീഷ് പാണ്ഡേ, യൂസഫ് പഠാൻ, ഷാകിബ് അൽ ഹസ്സൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഹൈദരാബാദിന്റെ വിജയം. ഐ. പി.എല്ലിൽ ഇരുടീമും ഏറ്റുമുട്ടിയത് ഒൻപത് തവണ. ഹൈദരാബാദ് അഞ്ചിലും രാജസ്ഥാൻ നാലിലും ജയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *