Sun. Feb 23rd, 2025
മദ്ധ്യപ്രദേശ്:

പെരുമാച്ചട്ടലംഘനത്തിനു ബി.ജെ.പി. എം.എൽ.എ, ദിലീപ് സിംഗ് പരിഹാറിനും, മറ്റൊരു നേതാവിനുമെതിരെ കേസെടുക്കാൻ കോടതിവിധി. മദ്ധ്യപ്രദേശിലെ നീമച്ചിലുള്ള കോടതിയാണ് വ്യാഴാഴ്ച ഉത്തരവിട്ടത്.

മന്ദസൌറിലെ നിലവിലെ എം.പിയായ സുധീർ ഗുപ്ത, ലോകസഭ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും നാമനിർദ്ദേശികപത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. നേതാക്കളും പ്രവർത്തകരും ആഘോഷം നടത്തിയതിനെതിരെയാണ് കേസ്. ആഘോഷത്തിന്റെ വീഡിയോ പ്രചരിച്ചപ്പോൾ തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ്, പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *