Mon. Dec 23rd, 2024
തുര്‍ക്കി:

തെന്നിന്ത്യന്‍ നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അധ്യക്ഷനുമായ വിശാലിന് പരിക്ക്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തുര്‍ക്കിയില്‍ വെച്ചാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എ.ടി.വി. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ല.

അമ്പതു ദിവസത്തെ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസമാണ് വിശാലും സംഘവും തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്. തമന്നയാണ് ചിത്രത്തില്‍ നായിക. മലയാള നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ് നടി അനിഷ റെഡ്ഡിയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. തെലുങ്ക് ചിത്രം ടെമ്പറിന്റെ തമിഴ് റീമേക്കായ അയോഗ്യയാണ് വിശാലിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *