ഈ വർഷത്തെ ജെ.സി.ബി. സാഹിത്യ പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗമായി സാഹിത്യകാരി കെ.ആർ. മീര തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകനും പാരിസ്ഥിതിക പ്രവർത്തകനുമായ പ്രദീപ് ക്രിശൻ ആണ് നിര്‍ണ്ണയ സമിതിയുടെ ചെയർമാൻ. എഴുത്തുകാരിയും വിമർശകയുമായ അൻജ്ജും ഹസൻ, എഴുത്തുകാരി പാർവതി ശർമ്മ, സാമ്പത്തിക ശാസ്ത്രജ്ഞൻ അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ.
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം 2018 ലാണ് സ്ഥാപിതമാകുന്നത്. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഇന്ത്യാക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.
പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളിയായ ബെന്യാമിന് ആണ് ലഭിച്ചിരുന്നത്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കയിലെ ബേ പാത്ത് സര്‍വ്വകലാശാലയില്‍ അധ്യാപികയായ ഷഹനാസ് ഹബീബാണ് ഈ കൃതി വിവര്‍ത്തനം ചെയ്തത്. ഇവര്‍ക്ക് പുരസ്‌കാരത്തുകയായി അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു.