തൊഴിൽ ഉടമയ്ക്ക് നികുതി ഇളവിനുള്ള രേഖകളെല്ലാം സമർപ്പിച്ചു കഴിഞ്ഞതിന് ശേഷവും, പിടിക്കാവുന്ന ടി.ഡി.എസ്. പിടിച്ചും കഴിഞ്ഞും ഈ സാമ്പത്തിക വർഷം ആദായനികുതി ഇളവുകൾ നേടാൻ ഒരാഴ്ച കൂടി സമയമുണ്ട്.
ലഭിക്കാനുള്ള നികുതി ഇളവുകളുടെ പരിധിയിൽ ഏതെങ്കിലും ഉപയോഗിക്കാതെ അവശേഷിക്കുന്നുണ്ടെങ്കിൽ, -ആവശ്യമായ പണം കൈയ്യിൽ ഉണ്ടെങ്കിൽ- വേഗം തന്നെ അതിനുള്ള നടപടി പൂർത്തിയാക്കുക. മാർച്ച് 31 വരെ നേടുന്ന ഏത് ഇളവിന്റേയും ആനുകൂല്യം ഈ വർഷം തന്നെ ലഭിക്കും.
രേഖകളും ടി.ഡി.എസും നൽകി കഴിഞ്ഞാലും മാർച്ച് 31 നകം നേടുന്ന ഏതു തരം ഇളവും ജൂലൈയിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ അതിൽ കാണിക്കാവുന്നതാണ്. അതു വഴി അർഹമായ ഇളവ് ലഭിക്കുകയും ചെയ്യും ചുരുക്കിപ്പറഞ്ഞാൽ അടച്ച നികുതിയിൽ നിന്ന് ഇപ്പോൾ നേടുന്ന ഇളവിനുള്ള തുക റീ ഫണ്ടായി കിട്ടും.