തൊണ്ണൂറാം വയസിലും മനുഷ്യ തലച്ചോർ പുതിയ കോശങ്ങളെ നിർമിക്കുന്നു. ഈ കണ്ടെത്തൽ അൽഷിമേഴ്‌സ് തുടക്കത്തിലേ കണ്ടെത്താൻ ഡോക്ടർമാരെ വലിയ രീതിയിൽ സഹായിക്കും. രോഗം വരൻ സാദ്ധ്യത്തുള്ളവരെ ആദ്യമേ കണ്ടെത്തി ചിട്ടയായ വ്യായാമവും, മറ്റു ഇടപെടലുകളിലൂടെയും രോഗം വരാനുള്ള സാധ്യതയെ കുറയ്ക്കാൻ സാധിക്കും. ഇതുവരെ ഈ മേഖലയിലുണ്ടായ രണ്ടു വാദഗതികളെ തകർക്കാൻ ഈ കണ്ടെത്തലുകൊണ്ട് സാധിച്ചു. പ്രായപൂർത്തിയാവുന്നതുവരെ മാത്രമാണ് തലച്ചോറിലെ കോശങ്ങൾ വളരുകയെന്നാണ് ഇതുവരെ ധരിച്ചു വെച്ചത്. 43 നും 87 വയസിനും ഇടയിൽ മരിച്ച പതിമൂന്നാളുകളുടെ തലച്ചോറിലെ കോശങ്ങളുടെ സാമ്പിൾ വെച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
മാഡ്രിഡ് ഓട്ടോണോമിസ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റായ മരിയ ലോറിസ് മാർട്ടിനാണ് ഈ കണ്ടെത്തലിനു പിന്നിൽ.
തലച്ചോറിലെ ഡെൻറ്റേറ്റ് ഗൈറസ് എന്ന ഭാഗത്താണ് പുതിയ കോശങ്ങൾ ഉടലെടുക്കുന്നത്. ഇത് ഹിപ്പോ ക്യാമ്പസ്സിന്റെ ഭാഗമാണ്. പുതിയ കാര്യങ്ങൾ ലേർണിംഗ്, ഇമോഷൻ, മൂഡ്, മെമ്മറി, തുടങ്ങിയവയെ നിയന്ത്രിക്കുന്ന ഭാഗമാണിത്. ‘നേച്ചർ മെഡിസിൻ’ എന്ന ജേർണലിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അൽഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താമെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. അതിനാൽ ഈ കണ്ടെത്തൽ അൽഷിമേഴ്‌സിനെ തടഞ്ഞു നിർത്താൻ വലിയ തോതിൽ സഹായിക്കും.