യാത്രകളിൽ വഴികാട്ടി ആയിട്ടായിരുന്നു ഗൂഗിൾ മാപ്പ് നമ്മളെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാലിനി മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾ കൂടെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ സാധിക്കും. ഉപയോക്താക്കൾ പങ്കെടുക്കുകയോ നടത്താനോ പോകുന്ന പരിപാടികൾ ഇവിടെ ആഡ് ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം നിലവിൽ വന്നു. പരിപാടിയുടെ പേര്, സ്ഥലം, തീയതി, ചിത്രങ്ങൾ എന്നിവ ഇവിടെ കൂട്ടിച്ചേർക്കാം. മാപ്പ് തുറക്കുമ്പോൾ പ്രദേശത്തു നടന്നുകൊണ്ടിരിക്കുന്നതോ നടക്കാൻ പോകുന്നതോ ആയ പരിപാടികൾ പ്രത്യേക ഐക്കണുകളിലായി ഉപഭോക്താവിന് കാണാൻ സാധിക്കും. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴി കൂടെ ലഭ്യമാവും.
ഈ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിലാണ് ആദ്യം എത്തിച്ചേരുകയെന്ന് പ്രതീക്ഷിക്കുന്നു.